ETV Bharat / bharat

ചെന്നൈയില്‍ 740 ടൺ അമോണിയം നൈട്രേറ്റ്: ആശങ്ക സൃഷ്ടിച്ച് കസ്റ്റംസ് ഗോഡൗൺ - ചെന്നൈ

2015ൽ കരൂർ ആസ്ഥാനമായ കെമിക്കൽ കമ്പനി ഇറക്കുമതി ചെയ്തതാണ് വലിയ അളവിലുള്ള രാസവസ്തു. എന്നാല്‍ ആവശ്യമായ അനുമതി ഇല്ലാതെയാണ് ഇക്കുമതി ചെയ്തതെന്ന് കാട്ടി കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.

Manali  Chennai  Ammonium Nitrate  Safety Concerns  Beirut  Explosion  Customs  ചെന്നൈ  അമോണിയം നൈട്രേറ്റ്
ചെന്നൈയിൽ സൂക്ഷിച്ചിരിക്കുന്ന 740 ടൺ അമോണിയം നൈട്രേറ്റ് ആശങ്ക വർധിപ്പിക്കുന്നു
author img

By

Published : Aug 6, 2020, 7:44 PM IST

ചെന്നൈ: ചെന്നൈയ്ക്ക് സമീപം മനാലിയിലെ വെയർഹൗസിൽ 740 ടൺ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ബെയ്‌റൂട്ട് തുറമുഖത്തെ സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2015ൽ കരൂർ ആസ്ഥാനമായ കെമിക്കൽ കമ്പനി ഇറക്കുമതി ചെയ്തതാണ് വലിയ അളവിലുള്ള രാസവസ്തു. എന്നാല്‍ ആവശ്യമായ അനുമതി ഇല്ലാതെയാണ് ഇക്കുമതി ചെയ്തതെന്ന് കാട്ടി കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അമോണിയം നൈട്രേറ്റ് നിറച്ച 37 കണ്ടെയ്നറുകൾ വടക്കൻ ചെന്നൈയിലെ മനാലിയിലെ കസ്റ്റംസിന്‍റെ ചരക്ക് ടെർമിനലിൽ സൂക്ഷിച്ചു.

ബെയ്‌റൂട്ട് ഇത്തരത്തിൽ സംഭരിച്ച രാസവസ്തു വൻ സ്ഫോടനങ്ങൾക്ക് കാരണമായിരുന്നു. അപകടത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്‌റൂട്ട് സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ തുറമുഖങ്ങളിലെ അമോണിയം നൈട്രേറ്റ് സ്റ്റോക്കിന്‍റെ അളവ് കണക്കാക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റോക്ക് സൂക്ഷിച്ചിരിക്കുന്ന സ്ഥലം ആൾ താമസമില്ലാത്ത പ്രദേശമാണെന്നും രാസവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും സ്റ്റോറേജിൽ പാലിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.

രാസവസ്തു ഇ-ലേലം ചെയ്യാനുള്ള ശ്രമത്തിലാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത രാസവസ്തു ഇ-ലേലം ചെയ്യാൻ മദ്രാസ് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്താണ് അമോണിയം നൈട്രേറ്റ്?

രാസവളങ്ങൾ ഉൽ‌പാദിപ്പിക്കുന്നതിനുള്ള നൈട്രജന്‍റെ ഉറവിടമായി വ്യാവസായിക അളവിൽ നിർമ്മിച്ച ചെറിയ വെളുത്ത പ്രില്ലുകളുടെ രൂപത്തിലാണ് അമോണിയം നൈട്രേറ്റ് സൂക്ഷിക്കുന്നത്.

ഖനനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു.

അമോണിയം നൈട്രേറ്റിന് സ്വന്തമായി കത്താനുള്ള കഴിവ് ഇല്ല.

മറ്റ് വസ്തുക്കളുടെ ജ്വലനം ത്വരിതപ്പെടുത്താൻ കഴിയുന്ന ഓക്സിജന്‍റെ ഉറവിടമായി ഇതിന് പ്രവർത്തിക്കാനാകും.

ഈ കഴിവ് മൂലം, ഖനന സ്ഫോടകവസ്തുക്കളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.