റായ്‌പൂർ: സംസ്ഥാനത്ത് 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികൾക്കാണ് കൂടുതലായും രോഗം സ്ഥിരീകരിച്ചതെന്നും ഇതോടെ ചത്തീസ്‌ഗഡിലെ കൊവിഡ് രോഗികളുടെ എണ്ണം 997 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എയിംസിലെ ഡോക്‌ടർക്കും രണ്ട് ലാബ് ടെക്‌നിഷ്യനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കബീർദം ജില്ലയിൽ 42 പേർക്കും റായ്‌പൂരിൽ 11 പേർക്കും ദുർഗിൽ ആറ് പേർക്കും ബലോദാബസാർ, ജഷ്‌പൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും റായ്‌ഗഡ്, മഹാസമുദ്, കോർബ, ബിലാസ്‌പൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും ബീമിതാരയിൽ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ചത്തീസ്‌ഗഡിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ചത്തീസ്‌ഗഡ്
കബീർദം ജില്ലയിൽ 40 അതിഥി തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.