മുംബൈ: സംസ്ഥാനത്തെ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ 114 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72 കേസുകളും ഗാഡ്‌ചിറോളിയിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഇവിടേക്ക് ജോലിക്ക് നിയോഗിക്കപ്പോട്ട 600 പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗാഡ്‌ചിറോളിക്ക് പുറമേ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നായി 42 എസ്‌ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് 87 സിആര്‍പിഎഫ് ജവാന്മാര്‍ക്കും, അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധിച്ചു. ആകെ 203 പൊലീസ്/ ജവാന്‍മാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പൊലീസും ജവാന്മാരും അടങ്ങുന്ന 1200 പേരുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിന് പുറമേ മാവോയിസ്‌റ്റ് ഭീഷണികൂടിയുള്ള മേഖലകളിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
മഹാരാഷ്‌ട്രയില്‍ 114 എസ്‌ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് - മുംബൈ കൊവിഡ് വാര്‍ത്തകള്‍
87 സിആര്‍പിഎഫ് ജവാന്മാര്‍ക്കും, അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധിച്ചു. ആകെ 203 പൊലീസ്/ ജവാന്‍മാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.