ന്യൂഡൽഹി: ഡൽഹിയിലെ വികാസ്‌പുരിയിൽ 70കാരനെ അജ്ഞാതർ വെടിവച്ച് കൊന്നു. 28 വർഷം മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അഫ്‌ഗാൻ അഭയാർഥി ആറ്റം സിംഗ് (70) ആണ് കൊല്ലപ്പെട്ടത്. റിയൽഎസ്റ്റേറ്റ് ബിസിനസ് ആണ് കൊല്ലപ്പെട്ട ആറ്റം സിംഗിൻ്റെ തൊഴിൽ.
കഴിഞ്ഞ ദിവസം വൈകുന്നേരം 5:20ന് സ്റ്റേഷൻ ഹൗസിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് ധരിച്ച രണ്ട് പേരെ വീടിന് സമീപം കണ്ടതായി പ്രദേശവാസികൾ മൊഴി നൽകി. ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.