ഭുവനേശ്വർ: ഒഡീഷയിലെ ബാലൻഗീർ ജില്ലയിൽ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നവംബർ 11 ന് ബലാംഗീർ ജില്ലയിലെ പട്‌നഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സൻരപദ ഗ്രാമത്തിലെ ബുലു ജാനിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബാലൻഗീർ എസ്‌പി മദ്‌കർ സന്ദീപ് സമ്പത്ത് പറഞ്ഞു. കൊലപാതകക്കേസിലെ പ്രതികളായ ഏഴ് പേരെ പൊലീസ് ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി അറസ്റ്റ് ചെയ്‌തതായും എസ്‌പി പറഞ്ഞു. ഒക്ടോബറിൽ ബുലുവിനെയും കുടുംബാംഗങ്ങളെയും കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. ബുലുവിന്‍റെ കുടുംബവും ജാനി, ഗോണ്ട, ഗാംഗുവ കുടുംബങ്ങളും തമ്മിലുള്ള 10 വർഷത്തെ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നും എസ്‌പി കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിലെ 6 പേരെ കൊന്ന കേസിൽ 7 പേർ പിടിയിൽ - ബാലൻഗീർ ജില്ല
കൊലപാതകകേസിൽ ഒമ്പത് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ എഴ് പേരെയാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.