ന്യൂഡൽഹി: ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ 69.05 ശതമാനം പേരും വിചാരണ കാത്തിരിക്കുന്നവരെന്ന് കണക്കുകൾ. അവരിൽ നാലിലൊന്ന് ഭാഗം ഇതിനകം ഒരു വർഷത്തിൽ കൂടുതൽ ജയിലില്‍ കഴിയുന്നവരാണ്. ജയിലുകൾ ഓരോ ദിവസവും ഒരു തടവുകാരന് 118 രൂപ ചെലവഴിക്കുന്നു. ഏറ്റവും പുതിയ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2019നെ അടിസ്ഥാനമാക്കി കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സിഎച്ച്‌ആർഐ) ജയിൽ ജനസംഖ്യ, വിചാരണ തടവുകാരുടെ അനുപാതം, തടവ് കാലയളവ്, സ്ത്രീകൾ (തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ), വിദ്യാഭ്യാസം, തടവുകാരുടെ മതപരമായ വിവരങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, ജയിൽ ജനസംഖ്യ (കുറ്റകൃത്യങ്ങൾ തിരിച്ചുള്ളത്), ജയിൽ പരിശോധനകള്‍, തടവുകാർക്കുള്ള ചെലവ്, ജയിലുകളിലെ മരണം. 2019 ലെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് ഇനിപ്പറയുന്ന 10 വസ്തുതകളെ കുറിച്ച് സിഎച്ച്‌ആര്‍ഐ വിശകലനം നടത്തി.
ഇന്ത്യയില്‍ 4.78 ലക്ഷം തടവുകാരില്‍ 18.5 ശതമാനം പേര്‍ക്കും ജയിലില്‍ സ്ഥലപരിമിതിയുണ്ട്. 18.8 ലക്ഷം തടവുകാരില്‍, 4.3 ശതമാനം സ്ത്രീകളാണ്. 19,913 വനിതാ തടവുകാരുണ്ട്, അവരിൽ 1,543 സ്ത്രീകൾ 1,779 കുട്ടികളോടൊപ്പമാണ് ജയിലില്‍ കഴിയുന്നത്. 2019ല്‍ 116 തടവുകാർ ആത്മഹത്യ ചെയ്യുകയും, 7,394 തടവുകാര്‍ക്ക് മാനസികരോഗം ബാധിക്കുകയും ചെയ്തു. 5,608 വിദേശ തടവുകാരിൽ 832 പേർ സ്ത്രീകളാണ്. 1,775 തടവുകാർ ജയിലിൽ മരിച്ചു, അതിൽ 1,544 പേർ “രോഗം”, “വാർദ്ധക്യം” എന്നിവ മൂലമാണ് മരിച്ചത്. ജയില്‍ ഉദ്യോഗസ്ഥ തസ്തികകളിൽ 30 ശതമാനത്തിലധികം ഒഴിവുണ്ട്. മൊത്തം ജയിൽ ഉദ്യോഗസ്ഥരിൽ 12.8 ശതമാനം മാത്രമാണ് സ്ത്രീകൾ. ജയിൽ ഉദ്യോഗസ്ഥർക്ക് തടവുകാരുടെ അനുപാതം 7: 1ഉം, തിരുത്തൽ ഉദ്യോഗസ്ഥർക്ക് തടവുകാർ അനുപാതം 628: 1 ഉം, മെഡിക്കൽ ഉദ്യോഗസ്ഥരുടെയും, തടവുകാരുടെയും അനുപാതം 243: 1 ഉം ആണ്. 2019ല്‍ ജയിലുകൾ ഒരു കോടി രൂപ ചെലവഴിച്ചു. ഓരോ തടവുകാരനും 118 രൂപ വീതം.
സിഎച്ച്ആർഐ റിപ്പോർട്ട് അനുസരിച്ച്, 2019 ൽ മൊത്തം ദേശീയ ജയിൽ പാർപ്പിട നിരക്ക് 118.5 ശതമാനമാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജയിലുകളിൽ ജില്ലാ ജയിലുകളും, സെന്‍ട്രല്‍ ജയിലുകളും യഥാക്രമം 129.7 ശതമാനവും 123.9 ശതമാനവുമാണ് ജയില്‍ തടവുകാരുടെ ശതമാന നിരക്ക്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ ജയിൽ തടവുകര്‍ തിങ്ങിപ്പാർക്കുന്നത് ഡല്‍ഹിയിലെ ജയിലുകളിലാണ്. 174.9 ശതമാനമാണ് ഡല്‍ഹി ജയിലുകളിലെ തടവുകാരുടെ നിരക്ക്. എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, അതായത് ഡല്‍ഹി (174.9 ശതമാനം), ഉത്തർപ്രദേശ് (167.9 ശതമാനം), ഉത്തരാഖണ്ഡ് (159 ശതമാനം), മേഘാലയ (157.4 ശതമാനം), മധ്യപ്രദേശ് (155.3 ശതമാനം), സിക്കിം (153.8 ശതമാനം) , മഹാരാഷ്ട്ര (152.7 ശതമാനം), ഛത്തീസ്ഗഡ് (150.1 ശതമാനം) എന്നിവടങ്ങളില്‍ 150 ശതമാനത്തിന് മുകളിലാണ് ജയില്‍ വാസ നിരക്ക് .
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മൊത്തം ജയിൽ ജനസംഖ്യ 14.1 ശതമാനം വർദ്ധിച്ചു. ജയിലുകളിലെ സ്ഥല ശേഷി 10.1 ശതമാനം മാത്രമേ വര്‍ധിച്ചിരുന്നുള്ളൂ. ഈ വർഷങ്ങളിൽ തടവുകാരുടെ സംഖ്യ 17.2 ശതമാനം വർദ്ധിച്ചു. 2019 അവസാനത്തോടെ രാജ്യത്തെ 1350 ജയിലുകളിലായി 4,78,600 തടവുകാരുണ്ടായിരുന്നു, അതിൽ 3,30,487 പേർ വിചാരണ തടവുകാരാണ്.“ലോക ജയിൽ ജനസംഖ്യ 2015 മുതൽ 2018 വരെ 3.7 ശതമാനം വർദ്ധിച്ചു (2019 ലെ ജയിൽ ജനസംഖ്യയുടെ ഡാറ്റ ലഭ്യമല്ല),” സിഎച്ച്ആർഐ റിപ്പോർട്ട് പറയുന്നു. 2015 മുതൽ 2018 വരെ പുതിയ 3,86,485 തടവുകാരെ ലോക ജയിൽ കണക്കില്‍ ചേർത്തിട്ടുണ്ട്, അതിൽ 46,461 (12 ശതമാനം) പേർ ഇന്ത്യയിൽ ചേർന്നു.
“തടവുശിക്ഷാ നിരക്ക് കണക്കിലെടുക്കുമ്പോൾ, ഒരു ലക്ഷം ജനസംഖ്യയിൽ 35 തടവുകാരായി. 223 രാജ്യങ്ങളിൽ 211-ാം സ്ഥാനത്താണ് ഇന്ത്യ. ലോക ജയിൽ ജനസംഖ്യയിൽ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടെങ്കിലും ഇത് തടവിലാക്കൽ നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് കാണിക്കുന്നു.” റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ആന്ധ്രാപ്രദേശിലും നാഗാലാൻഡിലും മാത്രമാണു ജയിൽ ജനസംഖ്യ കുറയ്ക്കാനായത്. മറ്റ് പതിമൂന്ന് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ജയിൽ ജനസംഖ്യ 2015-2019 കാലയളവില്‍ 20 ശതമാനത്തിലധികം വർദ്ധിച്ചു. ജയിൽ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് സിക്കിമിലും (59.4 ശതമാനം) ജമ്മു കശ്മീരിലും (57.6 ശതമാനം) ആയിരുന്നു. മൊത്തം ജയിൽ ജനസംഖ്യയുടെ 68.3 ശതമാനം ഹിന്ദുക്കളാണെന്ന് സിഎച്ച്ആർഐ വിശകലനത്തിൽ കണ്ടെത്തി. രാജ്യ ജനസംഖ്യയില്‍ 79.8 ശതമാനവും ഹിന്ദുക്കളാണ്. പൊതുജന സംഖ്യയില്‍ 14.2 ശതമാനമുള്ള മുസ്ലീങ്ങൾ ജയിലുകളില്‍ 18.3 ശതമാനവും, സാധാരണ ജനസംഖ്യയിൽ 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾ ജയിലുകളില്‍ 2.9 ശതമാനവും, സിഖുകാർ 3.8 ശതമാനവും ആണ്. മൊത്തം ജയിൽ ജനസംഖ്യയുടെ ഒരു ശതമാനം ‘മറ്റ്’ മതങ്ങളിൽ പെട്ടവരാണ്. “കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, തടവിലാക്കപെടുന്ന മുസ്ലീങ്ങളുടെ എണ്ണം 12.1 ശതമാനം വർദ്ധിച്ചു,” സിഎച്ച്ആർഐ റിപ്പോർട്ട് പറയുന്നു. തടവുകാരായ ജനസംഖ്യയിൽ ഹിന്ദുക്കളുടെ വിഹിതം 12.7 ശതമാനം കുറഞ്ഞു. വിചാരണ കാത്തിരിക്കുന്ന തടവുകാരില്‍ 70.8 ശതമാനവും മുസ്ലിങ്ങള്‍ ആണ്. ജാതിയുടെ കാര്യത്തിൽ, 21.2 ശതമാനം തടവുകാരും പട്ടിക വിഭാഗതില്‍ പെട്ടവരാണ്. 11.4 ശതമാനം പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്.
ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ തുടർച്ചയായ അസന്തുലിതാവസ്ഥയാണ് വിശകലനം കാണിക്കുന്നതെന്ന് സിഎച്ച്ആർഐ ഡയറക്ടർ സഞ്ജയ് ഹസാരിക പറഞ്ഞു. “വേണ്ടത്ര കേസുകൾ വിചാരണ പൂർത്തിയായിട്ടില്ലെന്ന് ഇത് കാണിക്കുന്നു,” ഹസാരിക പറഞ്ഞു. “വിചാരണക്കോടതികളിലെ ജോലി ഭാരം കാരണം മുഴുവൻ നീതി ന്യായ വ്യവസ്ഥയും പ്രതിസന്ധിയിലാണ്.” എന്നിരുന്നാലും, എടുത്തുകാട്ടിയ 10 വസ്തുതകളിൽ ചില സംസ്ഥാനങ്ങളിൽ പുരോഗതി കാണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സിഎച്ച്ആർഐ പ്രോജക്ട് ഓഫീസർ സിദ്ധാർത്ഥ് ലാംബ പറഞ്ഞു. “ദേശീയ തലത്തിൽ, 10 പേരിൽ 7 പേർ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല, എന്നാൽ ചില സംസ്ഥാനങ്ങളിൽ 10 ൽ ഏഴിൽ താഴെയാണ്,” ലാംബ പറഞ്ഞു. “ഉദാഹരണത്തിന്, അരുണാചൽ പ്രദേശില്‍ 10 ല്‍ ആറ് പേരും ശിക്ഷിക്കപെടുന്നു. ത്രിപുര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ 10 പേരിൽ അഞ്ചു പേര്‍ ശിക്ഷിക്കപ്പെടുന്നു.