ജയ്പൂര്‍: രാജസ്ഥാനില്‍ 64 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിലായാണ് 64 കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 44 പേരും അജ്മീറിലുള്ളവരാണെന്ന് ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് അറിയിച്ചു. 4000 സാമ്പിളുകള്‍ ഡല്‍ഹിയിലെ സ്വകാര്യ ലാബിലേക്ക് അയിച്ചിട്ടുണ്ട്. ഇവയുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. ദിനംപ്രതി കേസുകളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ സംസ്ഥാനത്ത് 1799 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26 പേര്‍ മരിച്ചു.
അജമീറിലാണ് രോഗം കൂടുതലായി പടര്‍ന്ന് പിടിക്കുന്നത്. ജയ്പൂര്‍ ,ജോദ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന 371 രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 97 പേരെ ഡിസ്ചാര്‍ജ് ചെയ്തു.