ETV Bharat / bharat

ഇന്ത്യയിൽ 15 ലക്ഷം പേർക്ക് കൊവിഡ് മുക്തി

പുതിയ കേസുകളിൽ 80 ശതമാനത്തിലധികം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു

ഇന്ത്യയിൽ 15 ലക്ഷം പേർ കൊവിഡ് മുക്തരായി  62,064 more COVID-19 cases in India, recoveries cross 15 lakh-mark  COVID-19 cases in India
ഇന്ത്യ
author img

By

Published : Aug 10, 2020, 11:08 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 62,064 പുതിയ കൊവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 1,007 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് മരണസംഖ്യ 44,386 ആയി. ഇന്ത്യയുടെ കൊവിഡ് -19 വീണ്ടെടുക്കൽ നിരക്ക് ഏറ്റവും ഉയർന്ന നിരക്കായ 1.5 ദശലക്ഷത്തെ മറികടക്കുന്നുവെന്നും പുതിയ കേസുകളിൽ 80 ശതമാനത്തിലധികം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

6,34,945 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 22,15,075 ആണ്. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ 1,45,865 ആയി ഉയർന്നു. റാപിഡ് ടെസ്റ്റിങ്, സമഗ്രമായ മാപ്പിങ്, ചികിത്സ എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്റ്റ് 9ന് 4,77,023 സാമ്പിളുകൾ പരിശോധിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.