ETV Bharat / bharat

അരുണാചൽ പ്രദേശില്‍ ആറ് സായുധ കലാപകാരികളെ സുരക്ഷസേന വധിച്ചു

ആറ് നാഗാ സായുധ കലാപകാരികളെ സൈന്യം വധിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.

author img

By

Published : Jul 11, 2020, 11:41 AM IST

Arunachal Pradesh  Encounter  Insurgents  NSCN (IM)  Assam Rifles  ഇറ്റാനഗർ  അരുണാചൽ പ്രദേശ്  സായുധകലാപകാരികളും സുരക്ഷസേനയും  ആറ് എൻ‌എസ്‌സി‌എൻ  എൻ‌എസ്‌സി‌എൻ (ഐ‌എം)  നാഗാ സായുധ കലാപകാരി  അസം റൈഫിള്‍സ് ജവാൻ  ലോങ്ഡിംഗ് ജില്ല  അരുണാചൽ പ്രദേശ് ഡിജിപി ആർപി ഉപാധ്യായ  Arunachal Pradesh DGP RP Upadhyaya  ongding district or Arunachal Pradesh  Itanagar  Assam Rifles personnel  Nginu village
അരുണാചൽ പ്രദേശില്‍ ആറ് സായുധ കലാപകാരികളെ സുരക്ഷസേന വധിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശില്‍ സായുധകലാപകാരികളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് നാഗാ സായുധ കലാപകാരികൾ കൊല്ലപ്പെട്ടു. ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേറ്റു. ആറ് നാഗാ സായുധ കലാപകാരികളെ സൈന്യം വധിച്ചതിന് പുറമെ സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാല് എകെ -47 റൈഫിളുകളും രണ്ട് ചൈനീസ് എംക്യുവുമാണ് കണ്ടെടുത്തത്.

അരുണാചൽ പ്രദേശിലെ ലോങ്ഡിംഗ് ജില്ലയിലാണ് അസം റൈഫിള്‍സും അരുണാചൽ പ്രദേശ് പൊലീസും സംയുക്തമായി സായുധകലാപകാരികൾക്ക് നേരെ ഏറ്റുമുട്ടൽ നടത്തിയത്. ഇന്ന് പുലർച്ചെ 4.30നാണ് സംഭവം. ഏറ്റുമുട്ടൽ തുടരുന്നതായി അരുണാചൽ പ്രദേശ് ഡിജിപി ആർപി ഉപാധ്യായ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.