ETV Bharat / bharat

പഞ്ചാബിൽ നിന്നും നാട്ടിലെത്താനായി രജിസ്റ്റർ ചെയ്‌തത് ആറ് ലക്ഷത്തിലധികം ആളുകൾ

സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്തിനകത്തുള്ള 6,44,378 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി അപേക്ഷ സമർപ്പിച്ചു

stranded migrants  migrants workers  migrants stuck in Punjab  Ministry of Home Affairs  ഇതരസംസ്ഥാന തൊഴിലാളികൾ  പഞ്ചാബിൽ നിന്നും നാട്ടിലെത്താൻ  അതിഥി തൊഴിലാളികൾ
പഞ്ചാബിൽ നിന്നും നാട്ടിലെത്താൻ
author img

By

Published : May 4, 2020, 1:24 AM IST

ചണ്ഡിഗഡ്: പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളിൽ നാട്ടിലേക്ക് മടങ്ങുന്നതിനായി അപേക്ഷിച്ചിട്ടുള്ളത് ആറ് ലക്ഷത്തിലധികം പേരെന്ന് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. ഇവരിൽ ഏഴ് ലക്ഷം പേർ ലുധിയാനയിൽ നിന്നുള്ളവരാണ്.

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷിക്കാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്തിനകത്തുള്ള 6,44,378 അതിഥി തൊഴിലാളികൾ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം 3.43 ലക്ഷം ഉത്തർപ്രദേശ് സ്വദേശികളും 2.35 ലക്ഷം ബിഹാർ സ്വദേശികളും ഇതിൽ ഉള്‍പ്പെടുന്നു. ജാർഖണ്ഡിലേക്കും പശ്ചിമ ബംഗാളിലേക്കും തിരിച്ചുപോകാനായി ഏകദേശം 10,000ത്തിലധികം ആളുകൾ ഓൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്. 5,000 കശ്‌മീർ സ്വദേശികളും ജന്മനാട്ടിലെത്തുന്നതിനായി രജിസ്റ്റർ ചെയ്‌തവരുടെ കണക്കിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ, ആൻഡമാൻ നിക്കോബാർ, അരുണാചൽ പ്രദേശ്, ദാദ്ര, നഗർ ഹവേലി, ഗോവ, നാഗാലാൻഡ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് മടങ്ങുന്നതിനും ആളുകൾ രജിസ്റ്റർ ചെയ്‌തതായി സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.