ETV Bharat / bharat

പുതുച്ചേരിയിൽ 59 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു; ജാഗ്രത വേണമെന്ന് കിരൺ ബേദി

പുതുച്ചേരിയിൽ 276 പേർ ചികിത്സയിൽ തുടരുന്നു. 176 പേർ രോഗമുക്തി നേടി.

പുതുച്ചേരി  പുതുച്ചേരി കൊവിഡ്  കിരൺ ബേദി  Puducherry  Puducherry new cases of Covid cases  Kiran Bedi warns
പുതുച്ചേരിയിൽ 59 കൊവിഡ് കേസുകൾ കൂടി; ജാഗ്രത വേണമെന്ന് കിരൺ ബേദി
author img

By

Published : Jun 24, 2020, 2:19 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ 59 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. കേന്ദ്രഭരണ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 461 ആയി ഉയർന്നു. 276 പേർ ചികിത്സയിൽ തുടരുമ്പോൾ, 176 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒമ്പത് പേർ ഇതുവരെ മരിച്ചു. പുതിയ കേസുകളിൽ 12 പേരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലും, 46 പേരെ കേന്ദ്ര ഭരണത്തിലുള്ള ജെഐപിഎംഇആറിലും പ്രവേശിപ്പിച്ചു. ഒരാളെ മാഹിയിലെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌കുകൾ ധരിക്കുന്നത് നിർബന്ധമാക്കണമെന്നും പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി പറഞ്ഞു. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പുതിയ കേസുകൾ 100 കടക്കുമെന്ന് ബേദി മുന്നറിയിപ്പ് നൽകി.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ അവരുടെ യൂണിറ്റുകളിലെ തൊഴിലാളികൾ ലോക്ക്‌ ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കൊവിഡ് പരിശോധനകൾക്കായി വ്യാഴാഴ്‌ച മുതൽ പുതുച്ചേരിയിലെ ഗ്രാമങ്ങളിൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി മല്ലടി കൃഷ്‌ണ റാവു പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് പകർച്ചവ്യാധിയെക്കുറിച്ച് അറിയാന്‍ സാധ്യത കുറവാണെന്നും ലക്ഷണങ്ങളില്ലാത്ത കേസുകൾ അവഗണിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടെയ്‌ൻമെന്‍റ് സോണുകളിലും മുമ്പ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലുമായിരിക്കും പ്രധാനമായും മൊബൈൽ യൂണിറ്റുകളെത്തി പരിശോധന നടത്തുക. വെള്ളിയാഴ്‌ച മുതൽ കാരൈക്കൽ, മാഹി, യാനം എന്നീ പ്രദേശങ്ങളിൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കും. സർക്കാരിന്‍റെ തീരുമാനമനുസരിച്ച് സ്വകാര്യ മെഡിക്കൽ കോളജുകളിൽ രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന നടത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.