ലക്‌നൗ: 56 മദ്രസ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാൻപൂരിലാണ് സംഭവം. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധമുള്ള മൂന്ന് മദ്രസ വിദ്യാർഥികളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വിദ്യാർഥികൾക്ക് രോഗം ബാധിച്ചത്. വിദ്യാർഥികളെല്ലാം പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ളവരാണ്. ഇവര്‍ ബിഹാര്‍ സ്വദേശികളാണ്. 42 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത കൂലി ബസാർ നഗരത്തിലെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായി മാറി. മറ്റൊരു മദ്രസയായ ജജ്‌മോയിൽ നിന്നും ആറ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുപിയിലെ കൊവിഡ് ബാധിത പ്രദേശങ്ങൾ കർശന നിരീക്ഷണത്തിലാണ്. ഉത്തർപ്രദേശിൽ നിന്ന് 1955 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 31 പേർ മരിച്ചു.
യുപിയിൽ 56 മദ്രസ വിദ്യാർഥികൾക്ക് കൊവിഡ് - മദ്രസ വിദ്യാർഥികൾ യുപി
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധമുള്ള മൂന്ന് മദ്രസ വിദ്യാർഥികളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വിദ്യാർഥികൾക്ക് രോഗം ബാധിച്ചത്.