ചണ്ഡിഗഡ്: പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് 55കാരൻ മരിച്ചു.ചതാംലി സ്വദേശി തഹസിൽ മോറിന്ദയാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി സ്പെഷ്യൽ ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 106 ആയി.
സംസ്ഥാന സർക്കാരിന്‍റെ കണക്ക് പ്രകാരം ബുധനാഴ്ച മൊഹാലിയിൽ നാല് കേസുകളും ജലന്ധറിൽ രണ്ട് കേസുകളും ഫരീദ്കോട്ടിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. ആകെ 8 മരണങ്ങളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ആകെ 5,274 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 4,714 കേസുകൾ നിലവിലുള്ളതും 410 പേർക്ക് രോഗം ഭേദമായി.