ചെന്നൈ: തമിഴ്‌നാട്ടില്‍ 536 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 364 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ചെന്നൈയില്‍ നിന്നാണ്. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7114 ആയതായും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 11,760 ആയി. മൂന്ന് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. തിങ്കളാഴ്‌ച 234 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4406 ആയതായി ആരോഗ്യ മന്ത്രി ഡോ.സി. വിജയഭാസ്ക്കര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 81 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.