ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തരാലിയിലുള്ള സശാത്ര സീമ ബാൽ ക്യാമ്പിലെ 50 ജവാൻമാർക്ക് കൊവിഡ്. 117 ജവാൻമാരാണ് ക്യാമ്പിലുള്ളത്. ഒരാഴ്‌ച്ച മുൻപാണ് ജവാൻമാർ പ്രത്യേക പരിശീലനത്തിനായി സിലിഗൂരിയിൽ നിന്ന് ഗ്വാലഡാമിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരെ സമീപത്തെ ക്വാറന്‍റൈൻ കേന്ദ്രത്തിലാക്കിയതായി അധികൃതർ അറിയിച്ചു. 17,277 പേർക്കാണ് ഉത്തരാഖണ്ഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5,274 പേർ നിലവിൽ ചികിത്സയിലാണ്. 11775 പേർ രോഗമുക്തരായി.
ഉത്തരാഖണ്ഡിൽ 50 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 50 SSB jawans infected by COVID
സംസ്ഥാനത്ത് 5,274 പേർ നിലവിൽ ചികിത്സയിലാണ്.
ഉത്തരാഖണ്ഡിൽ 50 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു