റാഞ്ചി: കൊവിഡ് രോഗിയുടെ ചികിത്സയിലേർപ്പെട്ട ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ബൊക്കാരോ ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാരുൾപ്പെടെ 50 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ആശുപത്രിയിലെ ഐസിയു അണുവിമുക്തമാക്കി. ഇതുവരെ 17 പോസിറ്റീവ് കേസുകളാണ് ജാർഖണ്ഡിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,500 കടന്നു. 652 പേർക്ക് രോഗം ഭേദമാവുകയും 242 പേർ മരിക്കുകയും ചെയ്‌തു.
ജാർഖണ്ഡിൽ ഡോക്‌ടറുൾപ്പെടെ 50 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ - ബൊക്കാരോ ജനറൽ ആശുപത്രി
ബൊക്കാരോ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ ചികിത്സയിലേർപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്.
ജാർഖണ്ഡിൽ ഡോക്‌ടറുൾപ്പെടെ 50 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ