ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചു വയസുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് ബഹരിച്ച് ജില്ലയിലെ കയ്‌റാഘട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.കുട്ടിയുടെ അച്ഛന്‍റെ പരാതി പ്രകാരം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളില്‍ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. ഇരുപത്തെട്ടുകാരനായ അയല്‍ക്കാരന്‍ അമ്മയറിയാതെ കുട്ടിയെ എടുത്ത് വയലില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് വിപിന്‍ മിശ്ര പറഞ്ഞു. കുട്ടിയെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കും.