ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൂടി മരിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിൽ 27 ജില്ലകളിലെ 40 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മോറിഗാവ് ജില്ലയിൽ രണ്ട് പേർ വെള്ളപ്പൊക്കത്തില്‍ മരിച്ചപ്പോൾ ലഖിംപൂർ, ബാർപേട്ട, ഗോൾപാറ ജില്ലകളിൽ ഒരാൾ വീതം മരിച്ചു.
വെള്ളപ്പൊക്കം പുതിയ പ്രദേശങ്ങളിലെക്ക് വ്യാപിച്ചത് മൂലം നാല് ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (എഎസ് ഡിഎംഎ) പ്രതിദിന ബുള്ളറ്റിൻ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 97 ആയി. വെള്ളപ്പൊക്കത്തിൽപ്പെട്ട് 71 പേർ മരിച്ചപ്പോൾ 26 പേർ മണ്ണിടിച്ചിലിൽ മരിച്ചു.