ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനി (ഡിഎംആർസി)ലെ ഉദ്യോഗസ്ഥരാണ്. ശേഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ന്യൂഡൽഹിയിലെ സിജിബിഎസിൽ നിന്നുള്ളയാൾ ആണെന്നും സിഐഎസ്എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തുടനീളമായി ഇതുവരെ 116 സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴു പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
അഞ്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - DMRC
ഡിഎംആർസിയിലെ നാല് ഉദ്യോഗസ്ഥർക്കും സിജിബിഎസിലെ ഒരു ഉദ്യോഗസ്ഥനുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്