ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ച 498പേരെ തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് സർക്കാർ. നാശനഷ്‌ടത്തിന് ഉത്തരവാദികളായ ആളുകളെ ലഖ്‌നൗ, മീററ്റ്, സാംബാൽ, റാംപൂർ, മുസാഫർനഗർ, ഫിറോസാബാദ്, കാൺപൂർ ,ബുലന്ദശഹർ ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകൾ തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശിലെ ഇൻഫർമേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. ലഖ്‌നൗവിൽ 82 , മീററ്റിൽ 148, സാംബാലിൽ 26, രാംപൂരിൽ 79, ഫിറോസാബാദിൽ 13, കാൺപൂർ നഗറിൽ 50, മുസാഫർനഗറിൽ 73, ബുലന്ദ്ശഹറിൽ 19 പേരെയുമാണ് തിരിച്ചറിഞ്ഞത്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ യോഗി ആദിത്യനാഥ് സർക്കാർ നിയമിച്ചു. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെ തുടർന്ന് 1,100 ൽ അധികം ആളുകളെ അറസ്റ്റ് ചെയ്യുകയും 5,558 പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിക്കുകയും ചെയ്‌തിരുന്നു.
സിഎഎ വിരുദ്ധ പ്രതിഷേധം; യുപിയില്‍ 498 പേരെ തിരിച്ചറിഞ്ഞു - യുപിയിൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ യോഗി ആദിത്യനാഥ് സർക്കാർ നിയമിച്ചിരുന്നു.