ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മരിച്ചു. 49കാരനായ സഞ്ജീവ് കുമാര്‍ യാദവാണ് മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. വെന്‍റിലേറ്ററിലായിരുന്നു ഇദ്ദേഹം. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 15 ദിവസമായി മാക്‌സ് ആശുപത്രിയില്‍ തുടരുന്ന ഇന്‍സ്‌പെക്‌ടറെ പ്ലാസ്‌മ തെറാപ്പിക്കും വിധേയനാക്കി.
സൗത്ത് വെസ്റ്റേണ്‍ റേഞ്ച് സ്പെഷല്‍ സെല്ലിലായിരുന്നു ഇദ്ദേഹം ജോലി ചെയ്‌തിരുന്നത്. മികച്ച സേവനത്തിനുള്ള പൊലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി ക്രൈം ബ്രാഞ്ചിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. അദ്ദേഹത്തിന് അനുശോചനമറിയിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജാലും ട്വീറ്റ് ചെയ്‌തു. ലക്ഷ്‌മി നഗര്‍ സ്വദേശിയാണ് സഞ്ജീവ് കുമാര്‍ യാദവ്. ഇതുവരെ 9 ഡല്‍ഹി പൊലീസുകാരാണ് കൊവിഡ് മൂലം മരിച്ചത്. 850 പൊലീസുകാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.