ജയ്‌പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,083 ആയി. ശനിയാഴ്‌ച 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജയ്‌പൂരില്‍ പതിനഞ്ച്, ജോധ്‌പൂരില്‍ പത്ത്, അജ്‌മറില്‍ ആറ്, കോട്ടയിലും ജലാവറിലും അഞ്ച്, ഭാരത്‌പൂരിലും ധോല്‍പൂരിലും രണ്ട്, ധുഗാര്‍പൂരി, രാജ്‌സമണ്ട്, ചിറ്റോര്‍ഗ, ജുഞ്‌ജൂനു എന്നിവിടങ്ങില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ച മൂന്ന് പേരും വൃക്ക-ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നവരാണെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ട് ഇറ്റലി പൗരന്മാര്‍ക്കും ഇറാനില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തനത്തിനായി ജോധ്‌പൂര്‍, ജയ്‌സല്‍മര്‍ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിയ 61 പേര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.