അഗർത്തല: ത്രിപുരയിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 695 ആയി. 173 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ജനങ്ങളോട് സുരക്ഷിതമായി തുടരാനും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാനും മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് അഭ്യർഥിച്ചു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ജി. പന്ത് ആശുപത്രിയിലെ ഡോക്ടർമാരെ കൂടാതെ ത്രിപുര മെഡിക്കൽ കോളജ്, ഡോ. ബി. ആർ. അംബേദ്കർ ടീച്ചിങ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ക്വാറന്‍റൈന് വിധേയരായ 36,902 പേരിൽ 23,291 പേരെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി മടങ്ങി.