അമരാവതി : ആന്ധ്രാപ്രദേശിൽ 477 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,923 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 151 പേർ കൂടി രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,307 ആയി. നിലവിൽ ആന്ധ്രാപ്രദേശിൽ 4,516 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
രാജ്യത്ത് 'അൺലോക്ക്' ആരംഭിച്ച് മൂന്ന് ആഴ്ചകൾക്കുള്ളിൽ ആന്ധ്രയിൽ 5,253 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 1,540 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 330 പേർ വിദേശത്തുനിന്നും എത്തിയവരാണ്.