കൊൽക്കത്ത: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പശ്ചിമ ബംഗാളിൽ 475 പുതിയ കൊവിഡ് കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 4,852 സജീവ കേസുകൾ സംസ്ഥാനത്ത് നിലവിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത്16,922 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 4,73,105ൽ എത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കൊവിഡ് മരണസംഖ്യ 14,894 ആണ്. മൊത്തം കേസുകളിൽ 1,86,514 എണ്ണം സജീവമാണ്.