ഇംഫാല്‍: കൊവിഡിന്‍റെ പശ്ചാലത്തില്‍ പ്രഖ്യാപിച്ച ലോക്‌ഡൗൺ ലംഘിച്ചതിന് മണിപ്പൂരില്‍ 45 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ലോക്‌ഡൗൺ ലംഘിച്ചവരാണ് അറസ്റ്റിലായത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചത് മുതല്‍ ജനങ്ങൾ അനാവശ്യമായ സമ്മേളനങ്ങൾ നടത്തുകയും ആവശ്യ സാധനങ്ങൾ വാങ്ങി കൂട്ടുന്നതുമായ പ്രവണതകൾ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടർന്ന് മണിപ്പൂർ ഡിജിപി എല്‍.എം ഖൗട്ടെ ജനങ്ങളോട് വീടുകളില്‍ തുടരാൻ ആവശ്യപ്പെട്ടുകയായിരുന്നു. മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന് സംസ്ഥാന സൈബർ ക്രൈം വിഭാഗവും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.