ന്യൂഡൽഹി: തലസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 445 ആണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രദേശത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കം മൂലം കൊവിഡ് ബാധ സ്ഥിരീകരിച്ചത് 40 പേർക്കാണ്. ബാക്കിയുള്ളവർ വിദേശത്ത് നിന്നെത്തിയവരോ നിസാമുദീനിൽ ഈയിടെ മാറ്റിപ്പാർപ്പിച്ചവരോ ആണ്. നിസാമുദീൻ മർകസിൽ നിന്ന് ഒഴിപ്പിച്ച 2,300 ആളുകളെ അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഇതുവരെ ഡൽഹിയിൽ മരിച്ച ആറ് പേരിൽ അഞ്ചുപേർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരോ മറ്റ് ഗുരുതരമായ രോഗമുള്ളവരോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളിൽ കുറവുണ്ടെന്നും കേന്ദ്രം ഇതുവരെ ഇവ നൽകിയിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.
തലസ്ഥാനത്ത് 445 പേർക്ക് കൊവിഡ്, സമൂഹ വ്യാപനമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി - covid in delhi
നിസാമുദീൻ മർകസിൽ നിന്ന് ഒഴിപ്പിച്ച 2,300 ആളുകളെ അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു
![തലസ്ഥാനത്ത് 445 പേർക്ക് കൊവിഡ്, സമൂഹ വ്യാപനമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി 40 cases of local transmission coronavirus cases stood at 445 IN Delhi അരവിന്ദ് കെജ്‌രിവാൾ നിസാമുദീൻ മർകസ് തബ്‌ലീഗ് ഡൽഹി പുതിയ വാർത്ത സാമൂഹിക വ്യാപനമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ delhi cm delhi cm aravind kejriwal no social transmission covid in delhi tablig corona cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6665243-543-6665243-1586022332233.jpg?imwidth=3840)