ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്കയച്ച 1,404 സാമ്പിളുകളിലെ 44 സാമ്പിളുകളാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,373 ആയി. ജില്ലയില്‍ 85 വയസുകാരനുള്‍പ്പെടെ നാല് പേര്‍ കൂടെ കൊവിഡ് ചികിത്സക്കിടെ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എം.പി. ശര്‍മ അറിയിച്ചു. ഇതുവരെ 3,235 പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത് 201 കൊവിഡ് മരണങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതും ഇന്‍ഡോറില്‍ നിന്നാണ്.
ഇന്‍ഡോറില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - indore
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,373 ആയി