ജാർഖണ്ഡ്: പത്മ പൊലീസ് പരിശീലന കേന്ദ്രത്തിലെ ജവാന്മാർക്ക് നൽകിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ച പരിശീലന കേന്ദ്രത്തിലെ 42 ജവാൻമാരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തുടനീളം 1130 ജവാൻമാരാണ് പരിശീലനത്തിനായി പത്മ കേന്ദ്രത്തിൽ എത്തിയിട്ടുള്ളത്.
ജി, എഫ് എന്നീ കമ്പനികളിൽ നിന്നുള്ള ജവാൻമാർക്കാണ് അസുഖം ബാധിച്ചത്. പത്മ പോലീസ് പരിശീലന കേന്ദ്രത്തിൽ അത്താഴം കഴിച്ച ശേഷമാണ് ജവാൻമാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭക്ഷണത്തിൽ പല്ലി വീണതായി കണ്ടെത്തിയത്. അതെസമയം, ജവാൻമാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.