ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാൽപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,741 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 85 പേരാണ് പുതിയതായി ആശുപത്രി വിട്ടത്.
69.06 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. ഏപ്രിൽ രണ്ടിനാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്ത് 843 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കൊവിഡ് ബാധിച്ച് അഞ്ച് പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.