ശ്രീനഗര്‍: കുല്‍ഗാമിലും ശ്രീനഗറിലുമുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയതും ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളാണ് പൊലീസിന് നേരെ ആദ്യം വെടിയുതിര്‍ത്തത്. ശ്രീനഗറില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാളായ ഷക്കൂര്‍ ഫാറൂഖ് ലാംഗോയുടെ കൈവശമുണ്ടായിരുന്ന എകെ 47 തോക്ക് കഴിഞ്ഞ മെയ് മാസം സിആര്‍പിഎഫിന്‍റെ പക്കല്‍ നിന്നും മോഷ്‌ടിച്ചതാണ്. ഇന്നലെ വൈകുന്നേരമാണ് കുല്‍ഗാമിലെ ലിക്കിഡിപോരയില്‍ വെടിവെപ്പുണ്ടായത്. ഇവിടെ മരിച്ചയാളാണ് പാകിസ്ഥാൻ സ്വദേശി. തയിബ് വലീദ് അലിയാസ് ഖാസി ബാബ എന്നയാളാണ് കൊല്ലപ്പെട്ടത്. എകെ 47 തോക്കുകളും ഗ്രനേഡുകളും അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ വധിച്ചു - നാല് ഭീകരരെ വധിച്ചു
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.