ചെന്നൈ: ദീപാവലി ആഘോഷത്തിനായി കാശിമേട് ബീച്ചിലെത്തിയ സംഘത്തിലെ നാല് കുട്ടികള്‍ തിരയില്‍പ്പെട്ടു. പെട്ടെന്നുണ്ടായ കനത്ത തിരയില്‍പ്പെട്ട് അഞ്ച് പേരാണ് കടലിലേക്ക് വീണത്. സംഭവം കണ്ട മാതാപിതാക്കള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് സഹായം അഭ്യര്‍ഥിച്ചു. അവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു 19കാരനെ കണ്ടെത്താനായി. എന്നാല്‍ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ കുട്ടി മരിച്ചു. മറ്റുള്ള നാല് പേരെ കണ്ടെത്താൻ ശ്രമം നടന്നെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
കാശിമേട് ബീച്ചില്‍ തിരയില്‍പ്പെട്ട് നാല് കുട്ടികളെ കാണാതായി - തിരയില്‍പ്പെട്ട് കുട്ടി മരിച്ചു
കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.