കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തോക്കുകൾ കടത്തിയതിന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നാല് പേർ അറസ്റ്റിൽ. ലാൽഗഡ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സബ് ഇൻസ്പെക്‌ടർ താരപദ ടുഡുവും മൂന്ന് പ്രദേശവാസികളുമാണ് പിടിയിലായത്.
പൊലീസ് സ്റ്റേഷനിലെ സ്റ്റോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന തോക്കുകളാണ് സംഘം കടത്താൻ ശ്രമിച്ചത്. സ്റ്റോക്ക് റൂമിന്‍റെ താക്കോൽ ടുഡുവിന്‍റെ കൈയ്യിലായിരുന്നു. മുൻപും ഇത്തരത്തിൽ തോക്കുകൾ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.