ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭൂചലനം. കത്രയ്ക്ക് കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 8:56ന് കത്രയിൽ നിന്ന് 84 കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
2005 ഒക്ടോബർ എട്ടിന് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 80,000 ആളുകൾ മരിച്ചിരുന്നു.