മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 391 കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. 22,084 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതേവരെ 10,37,765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,79,768 പേര് നിലവില്‍ കൊവിഡ് ബാധിതരാണ്. 7,28,512 രോഗ മുക്തരായി.
രാജ്യത്ത് ഇതേവരെ 46,59,985 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36,24,197 പേര് രോഗ മുക്തരായപ്പോള്‍ 77,472 പേര് രോഗം കാരണം മരിച്ചു.