ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളുടെ ലോറി പൊലീസ് തടഞ്ഞു

വാഹനം പിടിച്ചെടുത്ത ശേഷം തൊഴിലാളികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി

coronavirus  coronavirus lockdown  coronavirus shelter home  migrant labourers intercepted  migrant labourers intercepted n Harayana  കുടിയേറ്റ തൊഴിലാളികൾ  ലോറി  ഡൽഹി പൊലീസ് തടഞ്ഞു  ഹരിയാന
37 കുടിയേറ്റ തെഴിലാളികളുമായി പോയ ലോറി പൊലീസ് തടഞ്ഞു
author img

By

Published : Apr 17, 2020, 6:20 PM IST

ന്യൂഡൽഹി: ഹരിയാനയിലെ പൽപാറിലേക്ക് 37 കുടിയേറ്റ തൊഴിലാളികളുമായി പോയ ലോറി ഡൽഹി പൊലീസ് തടഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവരെ അടുത്തുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

പുലർച്ചെ 1.30ഓടെയാണ് ഹരിയാന രജിസ്ട്രേഷനിൽ എത്തിയ വാഹനം പൊലീസ് തടഞ്ഞത്. ജോലിക്കായി ഡൽഹിയിൽ നിന്നും പൽവാറിലേക്ക് തൊഴിലാളികളെ എത്തിക്കുകയായിരുന്നുവെന്ന് കരാറുകാരൻ പൊലീസിനോട് പറഞ്ഞു. ഇയാൾ ബിഹാർ സ്വദേശിയാണെന്നും നിലവിൽ ഹരിയാനയിലാണ് താമസമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ പി മീന അറിയിച്ചു. ഇവർക്കെതിരെ വിവധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഴ് കുടിയേറ്റ തൊഴിലാളികളുമായി ബിഹാറിലേക്ക് പോകാൻ ശ്രമിച്ച മറ്റൊരു വാഹനവും പൊലീസ് തടഞ്ഞു. വാഹനം പിടിച്ചെടുത്ത ശേഷം ഇവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.