മുസാഫർനഗറിലെ വനത്തിൽ 35കാരൻ മരിച്ച നിലയിൽ - 35 year old man found
35കാരനായ സോനുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

മുസാഫർ
ലക്‌നൗ: അശോക് നഗർ സ്വദേശിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 35കാരനായ സോനുവിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്നു. സിഖേദ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുസാഫർനഗറിലെ വനത്തിൽ നിന്നാണ് സോനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് അയച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കിൾ ഇൻസ്‌പെക്‌ടർ ധിർ സിംഗ് അറിയിച്ചു.