ഭുവനേശ്വർ: കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒഡീഷ സർക്കാർ 3,481 പേരെ ഇടക്കാല ജാമ്യത്തിലുടെയും പരോളിലുടെയും വിട്ടയച്ചു. ജുഡീഷ്യൽ നടപടിയെത്തുടർന്നാണ് തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ഡിജിപി എസ് കെ ഉപാധ്യായ പറഞ്ഞു.
തടവുകാരുടെ രേഖകൾ പരിശോധിച്ച ശേഷം ജാമ്യം അനുവദിക്കാൻ ജില്ലാ അണ്ടർട്രിയൽ റിവ്യൂ കമ്മിറ്റി തീരുമാനിച്ചു. തുടർന്ന് പരമാവധി 10 വർഷത്തേക്ക് തടവ് അനുഭവിച്ചവർക്ക് മുൻഗണന നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം തടവ് അനുഭവിച്ചവരെ പരോളിനായി പരിഗണിച്ചു. പുതിയ തടവുകാരെ മറ്റ് തടവുകാരുമായി ജയിൽ സെല്ലുകൾ പങ്കിടാൻ അനുവദിക്കുന്നതിന് മുമ്പ് 14 ദിവസത്തേക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തി. തടവുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള കൂടികാഴ്ചയ്ക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉപാധ്യായ പറഞ്ഞു.