ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും 342 പേര്‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇവരെല്ലാം പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബോമ്മായ് പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം 62 വിദേശികള്‍ കര്‍ണാടകയും സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ 12 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താമസിക്കുന്ന മറ്റ് വിദേശികളെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതായി ആരോഗ്യ മന്ത്രി ബി. ശ്രീരാമലു പറഞ്ഞു.