ETV Bharat / bharat

തെലങ്കാനയില്‍ 33 മാവോയിസ്റ്റുകള്‍ കീഴടങ്ങി - CPI (Maoist)

ഭദ്രാദി കൊതഗുദം ജില്ലയിലാണ് പൊലീസിന് മുമ്പാകെ മാവോയിസ്റ്റ് അംഗങ്ങള്‍ കീഴടങ്ങിയത്

33 Maoist militia members surrender in Telangana  തെലങ്കാനയില്‍ 33 മാവോയിസ്റ്റ് അംഗങ്ങള്‍ കീഴടങ്ങി  തെലങ്കാന  Telangana  Maoist militia members  CPI (Maoist)  ഹൈദരാബാദ്
തെലങ്കാനയില്‍ 33 മാവോയിസ്റ്റ് സേനാംഗങ്ങള്‍ കീഴടങ്ങി
author img

By

Published : Nov 23, 2020, 7:25 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ 33 മാവോയിസ്റ്റ് സേനാംഗങ്ങള്‍ കീഴടങ്ങി. ഭദ്രാദി കൊതഗുദം ജില്ലയിലാണ് പൊലീസിന് മുമ്പാകെ ഇവര്‍ കീഴടങ്ങിയത്. ഭട്ടിനാപ്പള്ളി, കിഷ്‌തരമ്പടു ഗ്രാമങ്ങളിലെ നിരോധിത സിപിഎ മാവോയിസ്റ്റ് കമ്മിറ്റി നേതാക്കളും ഇവരോടൊപ്പം കീഴടങ്ങി. മാവോയിസ്റ്റുകളില്‍ എട്ട് പേര്‍ ചത്തീസ്‌ഗഢില്‍ നിന്നുള്ളവരാണ്. സ്ഫോടനങ്ങള്‍, മൈനുകള്‍ കുഴിച്ചിടല്‍, റോഡ് നിര്‍മാണ പ്രവൃത്തികളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കത്തിക്കല്‍ എന്നിവയിലേര്‍പ്പെട്ടവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

പൊലീസിന്‍റെ നിരന്തര ശ്രമഫലമായും, മികച്ച ജീവിതം നയിക്കുന്നതിനായും ഇവര്‍ കീഴടങ്ങുകയായിരുന്നുവെന്ന് ഭദ്രാദി കൊതഗുദം എസ്‌പി സുനില്‍ ദത്ത് പറഞ്ഞു. ആയുധങ്ങളുമായി കീഴടങ്ങി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരണമെന്ന് മാവോയിസ്റ്റ് അംഗങ്ങളോടും നേതാക്കളോടും എസ്‌പി അഭ്യര്‍ഥിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.