ETV Bharat / bharat

ലണ്ടനില്‍ നിന്നും 326 ഇന്ത്യക്കാര്‍ ബെംഗളൂരുവിലെത്തി - latest bengaluru

പുലർച്ചെ 4.45 ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഹോട്ടലുകളില്‍ ഒരുക്കിയ ക്വാറന്‍റൈനിലേക്കയച്ചു.

ലംണ്ടനില്‍ നിന്നും 326 ഇന്ത്യക്കാര്‍ ബെംഗളൂരുവിലെത്തി  latest bengaluru  covid 1
ലംണ്ടനില്‍ നിന്നും 326 ഇന്ത്യക്കാര്‍ ബെംഗളൂരുവിലെത്തി
author img

By

Published : May 11, 2020, 12:07 PM IST

ബെംഗളൂരു: ലണ്ടനിൽ കുടുങ്ങിയ 326 പ്രവാസികള്‍ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരു കെംപഗൗഡ ഇന്‍റര്‍നാഷണൽ എയർപോർട്ടിൽ എത്തി. പുലർച്ചെ 4.45 ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഹോട്ടലുകളില്‍ ഒരുക്കിയ ക്വാറന്‍റൈനിലേക്കയച്ചു. 326 യാത്രക്കാരും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തിരിച്ചെത്തുന്ന പ്രവാസികള്‍ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിർദേശം നൽകിയിരുന്നു. യാത്രക്കാരെ പ്രാഥമിക പരിശോധനകൾ‌ പൂർ‌ത്തിയാക്കിയ ഉടൻ‌ ബി‌എം‌ടി‌സി ബസില്‍ നിശ്ചിത ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ക്വാറന്‍റൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവർ സ്വന്തമായി ചെലവുകൾ വഹിക്കണം. കര്‍ണ്ണാടക സർക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ 'ക്വാറന്‍റെന്‍ വാച്ച്' ഡൗൺലോഡ് ചെയ്യാൻ പ്രവാസികളോട് ആവശ്യപ്പെട്ടു. ക്വാറന്‍റൈനിലുള്ള എല്ലാവരും ഒരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് ഗവണ്‍മെന്‍റിന് അയക്കണമെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ശിക്ഷ നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.