ചണ്ഡീഖഡ്: പഞ്ചാബിൽ ജൂൺ മൂന്ന് വരെയുള്ള കണക്ക് പ്രകാരം 2,376 രോഗികളിൽ കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. നിലവിൽ 300 പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 34 രോഗികൾക്ക് പരിശോധന നടത്തിയതിൽ 12 രോഗികൾക്ക് രോഗം സ്ഥിരീകരിച്ചു.
ജിഎംസി പട്യാലയിൽ നിന്ന് ലഭിച്ച 22 റിപ്പോർട്ടുകളിൽ അഞ്ചെണ്ണം പോസിറ്റീവ് ആണെന്നും 17 എണ്ണം നെഗറ്റീവ് ആണെന്നും ലുധിയാന ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. രാജേഷ് കുമാർ ബഗ്ഗ അറിയിച്ചു.