ETV Bharat / bharat

യുപിയില്‍ വീടിനുള്ളില്‍ തീപിടിത്തം; മൂന്ന് സ്‌ത്രീകള്‍ പൊള്ളലേറ്റു മരിച്ചു - യുപിയില്‍ വീടിനുള്ളില്‍ തീപിടിത്തം

പാചകത്തിനിടെയുണ്ടായ ഗ്യാസ് ലീക്കാണ് അപകടകാരണമെന്ന് കരുതുന്നു. പരസ് ഗ്രാമത്തിലെ മുന്നി ദേവി,മകള്‍ ആര്‍തി,മരുമകള്‍ രേഖ എന്നിവരാണ് മരിച്ചത്.

Banda fire mishap  Women charred to death  Kotwali police  Banda district  women died  യുപിയില്‍ വീടിനുള്ളില്‍ തീപിടിത്തം  മൂന്ന് സ്‌ത്രീകള്‍ പൊള്ളലേറ്റു മരിച്ചു
യുപിയില്‍ വീടിനുള്ളില്‍ തീപിടിത്തം; മൂന്ന് സ്‌ത്രീകള്‍ പൊള്ളലേറ്റു മരിച്ചു
author img

By

Published : May 21, 2020, 10:34 AM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ വീടിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ 3 സ്‌ത്രീകള്‍ മരിച്ചു. ഗ്യാസ് ലീക്കാണ് അപകടകാരണമെന്ന് കരുതുന്നു. പരസ് ഗ്രാമത്തിലെ മുന്നി ദേവി,മകള്‍ ആര്‍തി,മരുമകള്‍ രേഖ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1 മണിക്കാണ് അപകടം നടന്നത്. വീട്ടില്‍ പാചകം ചെയ്യുകയായിരുന്നു മൂന്നു പേരും.

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീട് മുഴുവനും കത്തി നശിക്കുകയായിരുന്നു. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനവുമായി നാട്ടുകാര്‍ എത്തുകയും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തുകയും ചെയ്‌തു. മുന്നി സംഭവസ്ഥത്ത് തന്നെ മരിച്ചു. മറ്റ് രണ്ടു പേരും ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.