ETV Bharat / bharat

മഹാരാഷ്ട്രയില്‍ മൂന്ന് എസ്.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 - Maharashtra

96 എസ്.‌ആർ‌.പി‌.എഫ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി

കൊവിഡ് 19  എസ്.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥർ  മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ് 19  എസ്.ആർ‌.പി‌.എഫ്  SRPF officials test positive for COVID-19  COVID-19  Maharashtra  Maharashtra COVID-19
മഹാരാഷ്ട്രയില്‍ മൂന്ന് എസ്.ആർ‌.പി‌.എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19
author img

By

Published : Apr 24, 2020, 9:31 AM IST

മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്‌.ആർ‌.പി‌.എഫ്) ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 96 എസ്.‌ആർ‌.പി‌.എഫ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. എസ്‌.ആർ‌.പി.‌എഫ് ഗ്രൂപ്പ് -2 ഉദ്യോഗസ്ഥര്‍ക്ക് രണ്ട് മാസത്തോളമായി മുംബൈയിലായിരുന്നു ജോലി . തിങ്കളാഴ്‌ചയാണ് ഇവര്‍ പൂനെയില്‍ തിരിച്ചെത്തിയത്. ഇവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിതതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് പോസിറ്റീവായ മൂന്ന് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുതായി 778 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണം 6,427 ആയി. സംസ്ഥാനത്ത് 840 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.