ചണ്ഡീഗഡ്: പാകിസ്ഥാന് സൈനിക വിവരങ്ങൾ ചോർത്തിയെന്ന കേസിൽ മൂന്ന് യുവാക്കളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ സൈനിക ക്യാമ്പില്‍ നിന്നാണ് പ്രതികള്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. പ്രതികളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്. മൂന്നു പേരും പാകിസ്ഥാനിലെ തങ്ങളുടെ ഏജന്‍റുമായി വാട്‌സ് ആപ്പ് ചാറ്റും വീഡിയോകോളും ചെയ്‌തതായും കണ്ടെത്തി.
പ്രതികളുടെ മൊബൈലില്‍ നിന്ന് സൈനിക ക്യാമ്പിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സൈനികരുടെ ഡ്യൂട്ടി വിവരങ്ങളും കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഗിബ് (34), മഹ്താബ് (28), ശ്യാമിലി സ്വദേശി ഖാലിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ഹിസാര്‍ കന്‍റോണ്‍മെന്‍റില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.