പോണ്ടിച്ചേരി: പോണ്ടിച്ചേരിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമീപത്തെ ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് പുരുഷന്‍മാർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലെ കാന്തള്ളൂർ, വിജയപുരം ഗ്രാമങ്ങളില്‍ നിന്നുള്ളവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ ചികിത്സക്കായി പോണ്ടിച്ചേരിയില്‍ എത്തുകയായിരുന്നു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. കൂടാതെ ഒരു സ്ത്രീ ശനിയാഴ്‌ച രോഗ മുക്തയായി ആശുപത്രി വിട്ടു.
നേരത്ത വെള്ളിയാഴ്‌ച പോണ്ടിച്ചേരിയില്‍ ആറ് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇവരില്‍ ഒമ്പത് വയസുള്ള ബാലനും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉൾപ്പെടും.