ജയ്‌പൂര്‍ : രാജസ്ഥാനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 62 ആയി.
ഇവരിൽ ഒരാള്‍ ഭിൽവാരയിൽ നിന്നും മറ്റ് രണ്ട് പേര്‍ ജയ്‌പൂരിൽ നിന്നുമുള്ളവരാണ്. നേരത്തെ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഒരാളുടെ അമ്മയും മകനുമാണ് ജയ്‌പൂരില്‍ രോഗം സ്ഥിരീകരിച്ചത്. ഭിൽവാരയിലെ രോഗിയെ ബംഗാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും കൊവിഡ് പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ മൊത്തം കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 1,071 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.