മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 196 ആയി. എന്നാല്‍ ഏത് പ്രദേശങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പ വ്യക്തമാക്കിയിട്ടില്ല.
ഇതുവരെ 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിച്ചവരും ഡിസ്ചാര്‍ജ് ചെയ്തവരും ക്വാറന്‍റൈനില്‍ തന്നെ തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. താനെ മേഖല 107, പൂനെ 37, നാഗ്പൂർ 13, അഹമ്മദ്‌നഗർ 3, രത്‌നഗിരി 1, ഔറംഗബാദ്- 1, യവത്‌മാല്‍- 3, മിറാജ്- 25, സതാര -2, സിന്ധുദുർഗ് -1, കോലാപ്പൂർ 1, ജൽഗാവ്- 1, ബുൾദാന- 1 എന്നിങ്ങനെയാണ് കണക്ക്. ഡിസ്ചാർജ് ചെയ്തവരിൽ 14 പേർ മുംബൈയിൽ നിന്നും 15 പേർ പൂനെയിൽ നിന്നുമുള്ളവരാണ്.