ETV Bharat / bharat

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

author img

By

Published : May 29, 2020, 8:36 AM IST

ഡല്‍ഹിയില്‍ 1,024 കേസുകൾ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്‌തതോടെ രോഗബാധിതരുടെ എണ്ണം 16,281 ആയി

Anil Baijal  Lt Governor  COVID-19  coronavirus  അനില്‍ ബൈജാല്‍  ഡല്‍ഹി ഗവര്‍ണര്‍  കൊവിഡ് 19
ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

ന്യൂഡൽഹി: ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്‍റെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ജൂനിയർ അസിസ്റ്റന്‍റുമാര്‍ക്കും ഒരു ശുചീകരണ തൊഴിലാളിക്കുമാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഒരു ജൂനിയർ അസിസ്റ്റന്‍റിന് ഇതിന് മുമ്പ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അടുത്ത ദിവസങ്ങളിൽ എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എൽ‌ജി സെക്രട്ടേറിയേറ്റിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം ഡല്‍ഹിയില്‍ 1,024 കൊവിഡ് കേസുകൾ കൂടി വ്യാഴാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഇതാദ്യമായാണ് ഒരു ദിവസം ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യ തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 16,281 ആയി ഉയര്‍ന്നു. 316 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.