ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ബർവാനി ജില്ലയിലെ സീന്ദ്വ പ്രദേശത്തെ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൗദി അറേബ്യ സന്ദർശിച്ച 90കാരനുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണ് വിലയിരുത്തല്‍. 90കാരൻ കഴിഞ്ഞ ദിവസമാണ് മരിച്ചതെന്നും ഇയാളുടെ കൊവിഡ് പരിശോധനഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. രാജ്യത്ത് 2784 ആക്‌ടീവ് കേസുകളടക്കം 3072 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
മധ്യപ്രദേശിൽ മൂന്ന് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - കൊറോണ
സൗദി അറേബ്യ സന്ദർശിച്ച 90കാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് 90കാരൻ മരിച്ചത്.